സ്കൂള്‍ എക്സലന്‍സ് അവാര്‍ഡ് 2012 മലപ്പുറം DIET ഏര്‍പ്പെടുത്തിയ School Excellence Award 2012 തിരൂര്‍ ഡയറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ബഹുമാന്യനായ MP .ശ്രീ .ഇ.ടി. മുഹമ്മദ് ബഷീറില്‍ നിന്ന് HM ശ്രീ. KV പത്മനാഭന്‍ ഏറ്റു വാങ്ങി. മലപ്പുറം DIET ന്റെ പഠനം മധുരം പരിപാടിയില്‍ ഉള്‍പ്പെട്ട നമ്മുടെ സ്കൂളിന്റെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ചടങ്ങില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. പ്രവര്‍ത്തിപരിചയത്തിനായുള്ള പിരീഡുകള്‍ എങ്ങനെ ഫലപ്രദമാക്കാം എന്നതായിരുന്നു നമ്മള്‍ തിരഞ്ഞെടുത്ത മേഖല. പ്രവൃത്തിപരിചയത്തിന് സ്കൂളില്‍ ഒരു പ്രത്യേക മുറി സജ്ജമാക്കി പ്രവൃത്തിപരിചയവുമായി ബന്ധപ്പെട്ട വസ്തുക്കളും നിര്‍മാണസാമഗ്രി കളും ആവശ്യത്തിന് ഫര്‍ണിച്ചറും ഇവിടെ ഒരുക്കി. ഒറിഗാമി ഒറിഗാമിയില്‍ ഓരോ രൂപത്തിന്റെയും നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ ചാര്‍ട്ടില്‍ ഒട്ടിച്ചെടുത്തത് ചുമരില്‍ പതിച്ചു. കുട്ടിക്ക് താത്പര്യമുള്ള രൂപങ്ങള്‍ ഇവ നോക്കി സ്വയം നിര്‍മിച്ച് പഠിക്കാം പ്രവൃത്തി പരിചയ പീരീഡില്‍ കുട്ടികളെ ഇങ്ങോട്ട് കൊണ്ടു വരികയു മാകാം. സോപ്പു നിര്‍മാണം ...